ശ്രീദീപം പണിതുയര്‍ത്തിയത് ആറുവീടുകള്‍

വീടുനിര്‍മാണം ആണുങ്ങള്‍ കൈയടക്കിവെച്ച മേഖലയാണ്. സിമന്റും കട്ടയും ചുമന്നെത്തിക്കാനും വെള്ളം നനയ്ക്കാനും തുടങ്ങി ചെറിയ സഹായങ്ങള്‍ക്കുമാത്രം സ്ത്രീകള്‍ ഭാഗമാകുന്ന നിര്‍മാണമേഖലയില്‍ കൈക്കരുത്ത് തെളിയിച്ച് വീടുകള്‍ പടുത്തുയര്‍ത്തിയ പെണ്‍കൂട്ടായ്മയുണ്ട് പനമരത്ത്. വിട്ടുവീഴ്ചകളില്ലാതെ കെട്ടുറപ്പുള്ള വീടുകള്‍ കെട്ടിപ്പൊക്കി വീടുകള്‍ക്ക് ദീപമാവുന്ന കുടുംബശ്രീയുടെ ‘ശ്രീദീപം’ നിര്‍മാണയൂണിറ്റ്. 2017-ലാണ് കുടുംബശ്രീ നിര്‍മാണമേഖലയിലേക്ക് കൈവെക്കുന്നത്. തിരഞ്ഞെടുത്ത കുടുംബശ്രീപ്രവര്‍ത്തകര്‍ക്കായി പനമരത്തുനടത്തിയ 41 ദിവസത്തെ പരിശീലനമാണ് ശ്രീദീപം തെളിയാന്‍ കാരണമായത്.

Be the first to comment

Leave a Reply

Your email address will not be published.


*