കർണാടകത്തിൽ ക്ലൈമാക്സ്, സിദ്ധരാമയ്യക്ക് ആദ്യ ഊഴം, ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും

കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയുമാകും. ഇതോടെ ആദ്യ രണ്ടര വർഷം സിദ്ധരാമയ്യയും തുടർന്ന് ഡി.കെ ശിവകുമാറും മുഖ്യമന്ത്രിമാരാകും. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കുന്ന കാലയളവിൽ ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. പ്രധാനപ്പെട്ട വകുപ്പുകളും ശിവകുമാറിന് ലഭിക്കും. ദിവസങ്ങൾ നീണ്ടു നിന്ന തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് തീരുമാനം.

മുഖ്യമന്ത്രി സ്ഥാനം വീതിച്ചുനൽകാനുള്ള നിർദ്ദേശം ഹൈക്കമാന്റ് നേരത്തെ മുന്നോട്ടുവെച്ചിരുന്നെങ്കിലും ഡി.കെ ശിവകുമാർ അംഗീകരിച്ചിരുന്നില്ല. ഇതിനിടെ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ പരന്നു. ഇതോടെ സിദ്ധരാമയ്യ ക്യാമ്പ് ആഘോഷം തുടങ്ങുകയും ഡി.കെ ശിവകുമാർ അനുകൂലികൾ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തു.

ഇന്ന് വൈകിട്ട് ഏഴ് മണിക്ക് നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്. എല്ലാ എംഎല്‍എമാരും യോഗത്തിനെത്തണമെന്നാണ് നിര്‍ദേശം. ബെംഗളൂരുവില്‍ ചേരുന്ന നിയമസഭാകക്ഷി യോഗം സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുക്കും.

മെയ് 20ന് സത്യപ്രതിജ്ഞ നടത്താനാണ് ഹൈക്കമാന്റ് തീരുമാനം. കൂടെ ചില മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.  

Be the first to comment

Leave a Reply

Your email address will not be published.


*