കൂടുതൽ സമയം എസി റൂമിൽ ചിലവഴിക്കുന്നവരാണോ ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ചൂടിൽ നിന്നും ആശ്വാസം ലഭിക്കാൻ വീടുകളിലും ഓഫീസുകളും എ സി ഉപയോഗിക്കാറുണ്ട്. ചൂടുകാലത്ത് താപനില നിയന്ത്രിക്കാനും വായുവിന്‍റെ ഗുണനിലവാരം വർധിപ്പിക്കാനും എ സി സഹായിക്കും. ഹീറ്റ് സ്ട്രോക്ക്, നിർജ്ജലീകണം എന്നിവ തടയാനും ഇവ ഫലപ്രദമാണ്. പൊടികൾ നീക്കം ചെയ്യാൻ സഹായിക്കുന്നതിനായി സ്വാശകോശ സംബന്ധമായ പ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. എന്നാൽ പതിവായി എ സിയുള്ള ഇടങ്ങളിൽ ഇരിക്കുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാനും കാണമായേക്കാം. ദീർഘനേരം എയർ കണ്ടീഷ്‌ണറുള്ള മുറിയിൽ ചിലവഴിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.

നിർജ്ജലീകരണം

എ സി വായുവിലെ ഈർപ്പം ഇല്ലാതാക്കും. ഇത് വരണ്ട വായുവിനും ശരീരത്തിലെ ജലാംശം നഷ്‌ടപ്പെടാനും കാരണമാകും. അതിനാൽ എ സിയുള്ള റൂമുകളിൽ ദീർഘനേരം ചിലവഴിക്കുന്നവർ നന്നായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

പ്രതിരോധശേഷി കുറയും

നിരന്തരമായി തണുപ്പുള്ള ഇടങ്ങളിൽ ഇരിക്കുന്നത് പ്രതിരോധശേഷി കുറയാനുള്ള സാധ്യത വർധിപ്പിക്കും. ഇത് മൂലം ജലദോഷം, കഫം, മൂക്കടപ്പ് എന്നിവ പിടിപെടാനുള്ള സാധ്യതയും കൂടും.

പേശികളുടെ ആരോഗ്യം

തുടർച്ചയായി തണുത്ത താപനിലയുള്ള ഇടങ്ങളിൽ കഴിയുന്നത് പേശികൾ, സന്ധികൾ എന്നിവിടങ്ങളിലെ ശരിയായ പ്രവർത്തനത്തെ ബാധിക്കും. ഇത് പേശികളിലും സന്ധികളിലും വേദന അനുഭവപ്പെടാനും കാരണമാകും.

അന്തരീക്ഷ താപനിലയുമായി പുരുത്തപ്പെടാൻ ബുദ്ധിമുട്ട്

പതിവായി എയർ കണ്ടീഷൻ ചെയ്‌ത മുറിയിൽ ഇരിക്കുന്നത് നിയന്ത്രിതമായ താപനിലയുമായി ശരീരം പൊരുത്തപ്പെടാൻ കാരണമാകും. ഇത് സ്വാഭാവിക അന്തരീക്ഷ താപനിലയുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടാക്കും.

ചർമ്മത്തിലെ ഈർപ്പം നഷ്‌ടമാകും

എസിയുള്ള മുറിയിലെ വായു വരണ്ടതായിരിക്കും. ഇത് ചർമ്മത്തെയും വരണ്ടതാക്കും. ശരീരത്തിലെ ജലാംശം കുറയുക, കണ്ണിൽ ചൊറിച്ചിൽ, കഫം തുടങ്ങിയവയ്ക്ക് സാധ്യത വർധിപ്പിക്കും.

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ

എ സി കൃത്യമായി വൃത്തിയാക്കാതിരുന്നാൽ അലർജിയ്‌ക്ക് കാരണമായേക്കും. ഇത് സ്വാശകോശ സംബന്ധമായ പ്രശ്‌നങ്ങൾക്ക് ഇടയാക്കും.

എസി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ

  • മതിയായ വെള്ളം കുടിയ്ക്കാൻ ശ്രദ്ധിക്കുക.
  • മുറിയിൽ ഈർപ്പം നിലനിർത്തുക. അതിനായി ഹ്യുമിഡിഫയർ ഉപയോഗിക്കാം.
  • മുഴുവൻ സമയവും എ സിയുള്ള മുറിയിൽ സമയം ചിലവഴിക്കാതിരിക്കുക
  • എ സി യൂണിറ്റുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക
  • അനുയോജ്യമായ താപനിലയിൽ എ സി ക്രമീകരിക്കുക

Be the first to comment

Leave a Reply

Your email address will not be published.


*