കോവിഡ് വാക്‌സിനുകളുടെ പാര്‍ശ്വഫലങ്ങള്‍; പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: കോവിഡ് 19 വാക്‌സിനുകളുടെ ഉപയോഗം മൂലം രക്തം കട്ടപിടിക്കുന്നതുപോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി. പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത് വിവാദങ്ങള്‍ സൃഷ്ടിക്കാനാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

വാക്‌സിന്‍ എടുത്തില്ലെങ്കില്‍ എന്തായിരിക്കും പാര്‍ശ്വഫലം എന്നുകൂടി മനസിലാക്കുക. ഇത് മുന്നോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇത് ഒരു തരത്തില്‍ ആരോപണങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണെന്നും കോടതി വ്യക്തമാക്കി. പ്രിയ മിശ്രയും മറ്റ് ചിലരും ചേര്‍ന്നാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ആസ്ട്രസെനക്കെയുടെ കോവിഷീല്‍ഡ് വാക്‌സിന്‍ എടുക്കുന്നതുമൂലമുള്ള പാര്‍ശ്വഫലങ്ങളും അപകട സാധ്യതകളും മെഡിക്കല്‍ വിദഗ്ധരുടെ ഒരു പാനല്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് നേരത്തെയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍തകിയിരുന്നു. രക്തം കട്ടപിടിക്കുന്നതുപോലുള്ള പാര്‍ശ്വഫലങ്ങള്‍ വാക്‌സിന്‍ എടുക്കുന്നതു മൂലമുണ്ടാകുമെന്ന് ആസ്ട്രസെനക യുകെയിലെ കോടതിയില്‍ സമ്മതിച്ചതിന് ശേഷമാണ് ഇന്ത്യയിലും സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.

 

Be the first to comment

Leave a Reply

Your email address will not be published.


*