കോട്ടമുറിയിൽ ജയ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചു

അതിരമ്പുഴ: ഏറ്റുമാനൂർ – നീണ്ടൂർ, പാറോലിക്കൽ – മുട്ടപ്പള്ളി എന്നീ റോഡുകളുടെ സംഗമസ്ഥലമായ കോട്ടമുറിയിൽ നിരന്തരം ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് പരിഹാരമായി സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചു. കോട്ടമുറി കേന്ദ്രമായി പ്രവർത്തിക്കുന്ന  ജയ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിലാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്.  

ഏറ്റുമാനൂർ സി.ഐ.  പ്രസാദ് ഏബ്രഹാം വർഗീസ് സിഗ്നൽ ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. അസോ. പ്രസിഡന്റ് ജയിംസ് കുര്യൻ പുളിംകാലായിൽ അദ്ധ്യക്ഷത വഹിച്ചു.  അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ മുഖ്യപ്രഭാഷണം നടത്തി.  ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് കോട്ടൂർ, അസോ. ജോയിന്റ് സെക്രട്ടറി ശശി ആനിവേലി, അസോ. സെക്രട്ടറി തോമസ് കിളിയം പുരയ്ക്കൽ, അസോ. ഖജാൻജി ജോണി ജോസഫ് തോട്ടപ്പള്ളിൽ, പഞ്ചായത്ത് മെമ്പർമാരായ ബിജു വലിയമല, ബേബിനാസ് അജാസ്, സിനി കുളംകുത്തിയിൽ, ഫസീന സുധീർ, ഷാജു ഉദിച്ചമുകളേൽ(ഓട്ടോ ടാക്സി, കോട്ടമുറി) തുടങ്ങിയവർ സംസാരിച്ചു. 

 

 

 

 

 

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*