കോട്ടയം; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വൺ ഇന്ത്യ വൺ പെൻഷൻ ( ഒ ഐ ഒ പി ) മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തും.
മുതിർന്ന പൗരന്മാരുടെ യാത്രാ കൺസഷൻ പുനഃസ്ഥാപിക്കുക,60 വയസ്സ് കഴിഞ്ഞ മുഴുവൻ ആളുകൾക്കും പ്രതിമാസ പെൻഷൻ കുറഞ്ഞത് 10,000 രൂപയെങ്കിലും നൽകുക,മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണം സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ജനകീയ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടി ഒരുലക്ഷത്തിൽപരം ആളുകൾ ഒപ്പിട്ട ഭീമ ഹർജി പ്രധാനമന്ത്രിക്ക് നൽകുന്നതിൻ്റെ ഭാഗമായാണ് ഒപ്പുശേഖരണം നടത്തുന്നത്.
ഇതേ ആവശ്യങ്ങളുമായി ഒ ഐ ഒ പി മൂവ്മെന്റ് മുഖ്യമന്ത്രിക്കും എംപി മാർക്കും എംഎൽഎ മാർക്കും നിവേദനങ്ങൾ നൽകുകയും ആശയ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
Be the first to comment