
നമ്മുടെ ഡയറ്റിൽ സ്ഥിരമായി ഉൾപ്പെടുത്തേണ്ട അവശ്യ പോഷകമാണ് പ്രോട്ടീൻ. കോശങ്ങളുടെ നിർമാണം മുതൽ പ്രതിരോധ ശേഷിയുടെ പ്രവർത്തനത്തിന് വരെ പ്രോട്ടീൻ അനിവാര്യമാണ്. അമിനോ ആസിഡുകൾ കൊണ്ടാണ് പ്രോട്ടീൻ നിർമിച്ചരിക്കുന്നത്. മതിയായ പ്രോട്ടീൻ ഇല്ലാതെ ശരീരത്തിന് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ കഴിയില്ല. ഇത് പേശികളുടെ തകർച്ച, ദുർബലമായ പ്രതിരോധ ശേഷി കൂടാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കും. ആവശ്യത്തിനു പ്രോട്ടീന്‍ ശരീരത്തിന് ലഭിക്കുന്നുണ്ടോ എന്നറിയാന്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ സഹായിക്കും.
1. ചര്‍മവും മുടിയും നഖവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍
2. പേശികളുടെ വലിപ്പം കുറയും
പേശികളുടെ വികാസത്തിനും സംരക്ഷിക്കാനും പ്രോട്ടീന്‍ നിർണായകമാണ്. ഡയറ്റിൽ പ്രോട്ടീൻ ഇല്ലാത്തത് പേശികളുടെ വലുപ്പം കുറയാൻ കാരണമാകും. പേശികളുടെ വലിപ്പം കുറയുന്നത് നിങ്ങളുടെ ദൈനംദിനം പ്രവർത്തനത്തെ വരെ ബാധിക്കും.
3. അമിതമായ വിശപ്പ്
ശരീരത്തിൽ ഊർജ്ജം നിലനിർത്താൻ സഹായിക്കുന്നതിനൊപ്പം വിശപ്പടക്കാനും വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കാനും പ്രോട്ടീൻ സഹായിക്കും. എത്ര കഴിച്ചാലും വീണ്ടും വീണ്ടും വിശക്കുന്നത് പ്രോട്ടീന്‍ അഭാവത്തിന്‍റെ സൂചനയാണ്. ഇത് ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ അല്ലെങ്കിൽ പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണത്തോട് ആസക്തി വളർത്തും. ഇത് ശരീരഭാരം കൂട്ടാൻ കാരണമാകും.
4. ഹോര്‍മോണല്‍ അസന്തുലനം
5. മുറിവ് ഉണങ്ങാൻ വൈകുന്നു
കോശങ്ങളുടെ തകരാർ പരിഹരിക്കുന്നതിനും നിർമിക്കുന്നതിനും പ്രോട്ടീൻ അനിവര്യമാണ്. ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്താത്തത് മുറിവുകൾ ഉണങ്ങുന്നത് മന്ദഗതിയിലാക്കും. മുറിവുകൾ ഉണങ്ങാൻ പതിവിലും സമയമെടുക്കുന്നത് പ്രോട്ടീന്റെ കുറവിനെ സൂചിപ്പിക്കുന്നു.
6. അണുബാധകൾ പതിവ്
ദുർബലമായ പ്രതിരോധശേഷി പ്രോട്ടീൻ അപര്യാപ്തതയുടെ മറ്റൊരു സൂചനയാണ്. അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റിബോഡികൾ പ്രോട്ടീനുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പ്രോട്ടീനുകളുടെ കുറവ് രോഗപ്രതിരോധത്തെ ബാധിക്കുകയും ജലദോഷം പോലുള്ള അണുബാധ പതിവാകുകയും ചെയ്യുന്നു.
Be the first to comment