ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം വിജയത്തിലേക്ക്. തൊഴിലാളികളെ പുറത്തെത്തിക്കാനായി മുകളിൽ നിന്നുള്ള ഡ്രില്ലിങ് പൂർത്തിയായി. തൊഴിലാളികളുടെ അടുത്തെത്താനുള്ള ഒരു പൈപ്പിൻ്റെ വെൽഡിങ്ങ് പൂർത്തിയാക്കലായിരുന്നു അടുത്ത ഘട്ടം. ഇതിനിടെ പൈപ്പുകൾ സ്ഥാപിക്കുന്നത് പൂർത്തിയായതായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. തൊഴിലാളികളെ ഉടൻ പുറത്ത് എത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. പുറത്തെത്തിക്കുന്ന തൊഴിലാളികളെ ആശുപത്രിയിലെത്തിക്കാനുള്ള ആംബുലൻസുകളും സജ്ജമാണ്.
17 ദിവസത്തിനൊടുവിലാണ് സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയവർ തിരികെ പുറം ലോകത്തിലേക്കെത്തുന്നത്. യന്ത്രസഹായത്തോടെയുള്ള ഡ്രില്ലിങ് പ്രതിസന്ധി നേരിട്ടതോടെ, ഇന്നലെ മുതലാണ് റാറ്റ് മൈനേഴ്സിന്റെ നേതൃത്വത്തിൽ പരിചയസമ്പന്നരായ 24 ‘റാറ്റ്-ഹോൾ മൈനിംഗ്’ വിദഗ്ധരുടെ സംഘം മാനുവൽ ഡ്രില്ലിംഗ് നടത്തിയത്.
Be the first to comment