
അതിരമ്പുഴ : അതിരമ്പുഴ സെൻറ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ ക്രമീകരിച്ച ഫോട്ടോ ബൂത്തിന്റെ ഉദ്ഘാടനം ഫ്രാൻസീസ് ജോർജ്ജ് എം പി നിർവ്വഹിച്ചു. സ്കൂൾ ഇൻഡോർസ്റ്റേഡിയത്തിൽ ക്രമീകരിച്ച ഹൃസ്വമായ ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.ഡോ ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം, പ്രിൻസിപ്പൽ ബിനു ജോൺ, ബ്ലോക്ക് മെമ്പർ ജയിംസ് കുര്യൻ, ഹെഡ്മാസ്റ്റർ ചെറിയാൻ ജോബ്, മൈക്കിൾ ജയിംസ് എന്നിവർ പ്രസംഗിച്ചു. പബ്ലിസിറ്റി കൺവീനർ സഞ്ജിത് പ്ലാമൂട്ടിൽ, സീനിയർ അസിസ്റ്റൻറ് പ്രീതി ജോൺ,എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർ റെനു ജോസഫ്, രഞ്ജു ജോസഫ്, ജിഷാമോൾ അലക്സ്, ഷൈനി എം എബ്രാഹം എന്നിവർ നേതൃത്വം നല്കി.
1979 എസ്സ് എസ്സ് എൽ സി ബാച്ച് പൂർവ്വവിദ്യാർത്ഥികൾ സ്കൂളിന് നിർമ്മിച്ച് നല്ലിയ ഗാന്ധി സ്മാരകത്തോട് ചേർന്ന് ഫോട്ടോ പകർത്തുന്ന രീതിയിലാണ് ബൂത്ത് ക്രമീകരിച്ചിരിക്കുന്നത്. പിൻഭാഗത്ത് സ്കൂളിന്റെ പേരും രജത ജൂബിലി ലോഗോയും ആലേഖനം ചെയ്തിരിക്കുന്നു. ഇപ്രകാരമെടുക്കുന്ന ചിത്രങ്ങൾ നവീന സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവെക്കുമ്പോൾ ലഭിക്കുന്ന പരസ്യ പ്രചാരണമാണ് ഇത് കൊണ്ട് ലക്ഷ്യം വക്കുന്നത്. പൂർവ്വ വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, സ്കൂളിലെത്തുന്ന അതിഥികൾ എന്നിവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
Be the first to comment