സില്‍വര്‍ലൈന്‍ വിദഗ്ധാഭിപ്രായം പരിഗണിച്ചുമാത്രം നടപ്പാക്കും: ബൃന്ദ കാരാട്ട്

ഭരണ വിരുദ്ധ വികാരമല്ല തൃക്കാക്കരയില്‍ പ്രതിഫലിച്ചതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ട്വന്റി–ട്വന്‍റി അടക്കമുള്ളവര്‍ യു.ഡി.എഫിനെ സഹായിച്ചു. ഇത് ഒരു ഉപതിരഞ്ഞെടുപ്പ് മാത്രമാണ്.സര്‍ക്കാറിന്റെ പ്രവര്‍ത്തനം വിലയിരുത്താനുള്ള തിരഞ്ഞെടുപ്പല്ല. ഉമാ തോമസിനെതിരായ സൈബര്‍ ആക്രമണത്തെ കുറിച്ച് അറിയില്ല.
പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് പാര്‍ട്ടി നിലപാടെന്നും വിദഗ്ധാഭിപ്രായം പരിഗണിച്ചുമാത്രമേ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുകയുള്ളൂ എന്നും അവര്‍ കോഴിക്കോട് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*