ഏറ്റുമാനൂർ: പി എം പോഷന്റെ ഭാഗമായി സ്കൂൾ പാചക തൊഴിലാളികൾക്കായി സംഘടിപ്പിച്ച പാചക മത്സരത്തിൽ ഏറ്റുമാനൂർ ഉപജില്ലയിൽ നിന്നും അതിരമ്പുഴ സെൻ്റ് മേരീസ് എൽപി സ്കൂളിലെ സിന്ധു രാജീവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പോഷക സമൃദ്ധമായ വിഭവം തയ്യാറാക്കിയതിനോടൊപ്പം തയ്യാറാക്കാൻ എടുത്ത രീതിയും വൃത്തിയും , പ്രദർശിപ്പിച്ച രീതിയും കണക്കിലെടുത്താണ് പ്രശസ്ത പാചകവിദഗ്ദ്ധനായ ഷെഫ് ജോബി ജോസഫ് ഉൾപ്പെടുന്ന ജഡ്ജിങ് പാനൽ സിന്ധു രാജീവനെ തെരഞ്ഞെടുത്തത്.
പാചകത്തിന് ഉപയോഗിച്ച പച്ചക്കറികളെയും അവയിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങളെയുംകുറിച്ചുള്ള സിന്ധുവിന്റെ അറിവിനെ ജഡ്ജസ് പ്രത്യേകം അഭിനന്ദിച്ചു.
ഏറ്റുമാനൂർ എ യി ഓ ശ്രീജ പി ഗോപാൽ ഏറ്റുമാനൂർ ഉപജില്ല നൂൺ മീൽ ഓഫീസർ പ്രിയ ആർ എന്നിവർ സന്നിഹിതരായിരുന്നു.നവംബർ മാസത്തിൽ നടക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നതിനായി സിന്ധു വ്യത്യസ്തങ്ങളായ പാചക പരീക്ഷണങ്ങൾ നടത്തിവരുന്നു.
Be the first to comment