
മകളെ കാണിക്കുന്നില്ലെന്ന നടന്‍ ബാലയുടെ ആരോപണങ്ങളില്‍ മകള്‍ക്ക് പിന്നാലെ പ്രതികരണവുമായി ഗായിക അമൃത സുരേഷ്. ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ പ്രതികരിച്ചതിനു പിന്നാലെ മകള്‍ അവന്തികയ്‌ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായതോടെയാണ് നീണ്ട വിഡിയോയുമായി അമൃത എത്തിയത്. വിവാഹം കഴിഞ്ഞ ദിവസം മുതല്‍ താന്‍ ക്രൂരമായ പീഡനമാണ് അനുഭവിച്ചത് എന്നാണ് അമൃത പറയുന്നത്.
പല ദിവസങ്ങളിലും ചോര തുപ്പി ഒരു മൂലയില്‍ കിടക്കുമായിരുന്നെന്നും എന്റെ മകള്‍ക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് പേടിച്ചാണ് വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടത് എന്നും അമൃത പറയുന്നു. അന്ന് നേരിട്ട മര്‍ദനങ്ങള്‍ക്ക് താന്‍ ഇപ്പോഴും ചികിത്സയിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ആദ്യ വിവാഹത്തിന്റെ വിവരം മറച്ചുവെച്ച് തന്നെയും കുടുംബത്തേയും പറ്റിച്ചാണ് ബാല വിവാഹം കഴിച്ചതെന്നും അമൃത പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അമൃത വിഡിയോയില്‍ സംസാരിച്ചത്.
Be the first to comment