ഗാനമേളയ്ക്കിടയില്‍ ഹൃദയാഘാതം; ഗായകന്‍ പള്ളിക്കെട്ട് രാജ അന്തരിച്ചു

കായംകുളത്ത് ഗാനമേള കഴിഞ്ഞിറങ്ങിയ ഗായകന്‍ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം പത്തനാട് കരിമ്പന്നൂര്‍ സ്വദേശി എംകെ രാജു (55) ആണ് മരിച്ചത്. വിടവാങ്ങിയത് തൊണ്ണൂറുകളിൽ അതിരമ്പുഴ ഹോളിഹിറ്റ്സിലൂടെ പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഗാനം പാടി ജനഹൃദയങ്ങളിൽ ഇടംപിടിച്ച ഗായകൻ. അന്ന് മുതൽ സംഗീത പ്രേമികള്‍ക്കിടയില്‍ പള്ളിക്കെട്ട് രാജ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. 

പത്തിയൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് ഗാനമേളയ്ക്ക് പാടാനെത്തിയ രാജു ഗാനമേളയ്ക്കു ശേഷം സ്റ്റേജിന് വെളിയില്‍ കസേരയില്‍ ഇരിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കായംകുളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Be the first to comment

Leave a Reply

Your email address will not be published.


*