നടി റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര. റിമ വീട്ടിൽ ലഹരി പാർട്ടികൾ നടത്താറുണ്ട് എന്നാണ് സുചിത്രയുടെ ആരോപണം. പെൺകുട്ടികൾ അടക്കം നിരവധി പേർ ഇത്തരം പാർട്ടികളിൽ പങ്കെടുക്കുന്നുണ്ടെന്നും റിമയുടെ കരിയർ തകർന്നത് ഇത്തരം ലഹരി ഉപയോഗത്തെ തുടർന്നാണ് എന്നാണ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുചിത്ര പറഞ്ഞത്.
കഴിഞ്ഞ രണ്ടു മുന്നു വർഷമായി റിമയുടെ കരിയർ തകർച്ചയിലാണ്. അതിനു കാരണം ലഹരി ഉപയോഗമാണ്. ഉപയോഗിക്കാൻ പാടില്ലാത്ത ചില ലഹരി വസ്തുക്കൾ റിമയുടെ പാർട്ടിയിൽ ഉപയോഗിക്കുന്നത്. കൊച്ചിയിൽ റെയ്ഡ് നടന്നത് റീമയുടേയും ആഷിഖ് അബുവിന്റേയും വീട്ടിലാണ്. ഇത്തരത്തിൽ ലഹരി പാർട്ടികൾ നടത്തുന്ന നിങ്ങളാണോ വനിതാ ശാക്തീകരണം നടത്തുന്നത് എന്ന് ആരും റിമയോട് ചോദിക്കുന്നില്ല.
സിനിമയിലേക്ക് ആദ്യമായി എത്തുന്ന മദ്യം പോലും തൊടാത്ത നിരവധി പെൺകുട്ടികളെയാണ് റിമ ലഹരിയിലേക്ക് കൊണ്ടുപോകുന്നത്. അവരുടെ വീട്ടിൽ നടക്കുന്ന പാർട്ടികളിലാണ് ആൺകുട്ടികളും പെൺകുട്ടികളും ലഹരി ഉപയോഗിക്കുന്നത്. റിമയെക്കുറിച്ച് ആ സമയം ഇതൊക്കെ അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. അവരുടെ പാർട്ടികളിൽ പങ്കെടുക്കുന്ന മലയാളത്തിലെ സംഗീത സംവിധായകരെല്ലാം അവിടെ എന്താണ് സംഭവിക്കുന്നതെന്ന് എന്നോട് പറയാറുണ്ട്. റിമയുടെ വീട്ടിലെ പാർട്ടികളിലെ ചോക്ലേറ്റ് തൊടുക പോലുമില്ലെന്നും അവർ പറയാറുണ്ട്.- സുചിത്ര വ്യക്തമാക്കി.
ഗായിക, റേഡിയോ ജോക്കി എന്നീ നിലകളില്‍ ശ്രദ്ധ നേടിയ സുചിത്ര 2017-ല്‍ തമിഴ് സിനിമയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സുചി ലീക്ക്സ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു. അടുത്തിടെ താരം തമിഴ് സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു. കമൽഹാസന്റെ പാർട്ടികളിൽ ലഹരി വിതരണം ചെയ്യും എന്നായിരുന്നു ആരോപണം. ധനുഷ്, തൃഷ തുടങ്ങിയ നിരവധി താരങ്ങൾക്കെതിരെയും സുചിത്ര രംഗത്തെത്തി.
റിമയ്ക്കെതിരെയുള്ള സുചിത്രയുടെ ആരോപണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്. സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അന്വേഷണം വേണം എന്ന ആവശ്യം ശക്തമാവുകയാണ്. എന്നാൽ, ഇത്തരത്തിലുള്ള പാർട്ടികൾ റിമ നടത്തിയെന്ന തരത്തിൽ പരാതിയോ ആരോപണമോ ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് ഒദ്യോഗിക വിവരം.
Be the first to comment