ഏകജാലകം: അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർസെക്കന്ററി സ്കൂളിൽ ഹെൽപ്‌ ഡസ്ക് ക്രമീകരിച്ചു

അതിരമ്പുഴ: 2024-25 അധ്യയനവർഷം ഏകജാലകസംവിധാനത്തിലൂടെയുള്ള പ്ലസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കുവാനുള്ള സമയം മെയ് 16 നു വൈകിട്ട് 4 മണി മുതൽ ആരംഭിക്കും. കുട്ടികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനു അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർസെക്കന്ററി സ്കൂളിൽ പതിനേഴാം തീയതി രാവിലെ 9 മണി മുതൽ ഹെൽപ്‌ ഡസ്ക് ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് തെറ്റ് കൂടാതെ സൗജന്യമായി അപേക്ഷ സമർപ്പിക്കുവാനും അലോട്മെന്റ് സംബന്ധമായ സംശയങ്ങൾ ദുരീകരിക്കാനും ഈ ക്രമീകരണങ്ങൾ സഹായിക്കും. ഓൺലൈൻ അപേക്ഷ സമർപ്പണം മെയ് 25ന് അവസാനിക്കും.

ഓൺലൈൻ അപേക്ഷ നൽകാൻ ആവശ്യമായ ഡോക്യൂമെന്റസ്. 
1)എസ് എസ് എൽ സി മാർക്ക് ലിസ്റ്റ് കോപ്പി
2)ആധാർ കാർഡ്
3)റേഷൻകാർഡ്
4)ഗ്രേസ് മാർക്ക് /ബോണസ് മാർക്ക്‌ അർഹത ഉള്ളവർ സപ്പോർട്ടിങ് ഡോക്യുമെന്റ്
5)റിസർവേഷൻ ഉള്ള കുട്ടികൾ അവരുടെ സർട്ടിഫിക്കറ്റ്. 

 

Be the first to comment

Leave a Reply

Your email address will not be published.


*