സിസ്റ്റർ അഭയ കേസ്: കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധം; ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമെന്ന് ഡൽഹി ഹൈക്കോടതി. അഭയ കേസിൽ സിസ്റ്റർ സെഫിയുടെ  കന്യകാത്വ പരിശോധനയിലാണ് ഹൈക്കോടതി ഉത്തരവ്. ഇരയോ പ്രതിയോ എന്നത് പരിശോധനയ്ക്ക് ന്യായീകരണമല്ല. പൗരന്റെ സ്വകാര്യതയും അന്തസ്സും ലംഘിക്കുന്നതാണിതെന്നും അതിനാല്‍ ഒരു കാരണവശാലും കന്യകാത്വ പരിശോധന നടത്തരുതെന്നും വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള വ്യക്തിയുടെ അടിസ്ഥാന അന്തസ്സ് ഉയർത്തിപ്പിടിക്കണമെന്നും ജസ്റ്റിസ് സ്വർണ കാന്താ ശർമ്മ പറഞ്ഞു.

ക്രിമിനല്‍ കേസില്‍ നടപടി പൂര്‍ത്തിയായ ശേഷം സി.ബി.ഐക്കെതിരെ മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും കേസ് നല്‍കാന്‍ സിസ്റ്റര്‍ സെഫിക്ക് അവകാശമുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. അഭയകേസിൽ 2008 ൽ സിബിഐ നടത്തിയ കന്യകാത്വ പരിശോധനയ്‌ക്കെതിരെയാണ് ഡൽഹി ഹൈക്കോടതിയുടെ വിധി. സിസ്റ്റര്‍ സെഫിക്ക് വേണ്ടി അഭിഭാഷകരായ റോമി ചാക്കോ, വി.എസ് റോബിന്‍ എന്നിവരാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരായത്.

Be the first to comment

Leave a Reply

Your email address will not be published.


*