‘ലോക്കറിലെ ഒരു കോടി രൂപ ലൈഫ് മിഷനിൽ ശിവശങ്കറിന് ലഭിച്ച കമ്മീഷൻ’: സ്വപ്ന സുരേഷ്

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി സന്തോഷ് ഈപ്പന് നൽകണമെന്ന് തീരുമാനിച്ചത് ക്ലിഫ് ഹൗസിൽ നടന്ന ചർച്ചയ്ക്കൊടുവിലാണെന്ന വെളിപ്പെടുത്തലുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സെക്രട്ടറിയേറ്റിൽ കരാർ ഒപ്പിട്ടെങ്കിലും തീരുമാനം എടുത്തത് ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു. ക്ലിഫ് ഹൌസിൽ മുഖ്യമന്ത്രി, കോൺസൽ ജനറൽ, ശിവശങ്കർ എന്നിവർ ഉണ്ടായിരുന്നു. ലോക്കറിൽ ഉണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിന് ലൈഫ് മിഷൻ ഇടപാടിൽ ലഭിച്ച കമ്മീഷൻ പണമാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഈ വിവരങ്ങൾ താൻ സിബിഐയോട് പറഞ്ഞതായും 21 ന് ചോദ്യം ചെയ്യൽ തുടരുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.

ലൈഫ് മിഷന്‍ ഇടപാടിലെ കമ്മിഷന്‍ വിവരങ്ങള്‍ സിബിഐ സംഘത്തെ അറിയിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതി സന്തോഷ് ഈപ്പന് നല്‍കണമെന്ന് ക്ലിഫ് ഹൗസില്‍ വച്ചുനടന്ന ഒരു ചര്‍ച്ചയിലാണ് തീരുമാനിച്ചത്. കരാറില്‍ ഒപ്പിട്ടത് സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നെന്നും സ്വപ്‌ന മാധ്യമങ്ങളോട് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*