
കാറിനു മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് ആറുമരണം. ക്രിസ്തുമസ് അവധിക്കായി വിജയപുരയിലേക്ക് പോവുകയായിരുന്ന ഒരു കുടുംബത്തിലെ 6 പേരാണ് അപകടത്തിൽ മരിച്ചത്. രണ്ടു കുട്ടികളും മരിച്ചവരിൽ ഉണ്ട്. ഇന്ന് രാവിലെ ബെംഗളൂരുവിലെ നെലമംഗലയിൽ ദേശീയ പാത 48ലാണ് അപകടം നടന്നത്. ട്രക്ക് ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ട് കണ്ടെയ്നർ എസ്‌യുവി കാറിന് മുകളിലേക്ക് മറിയുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. അപകടത്തിൽ മരിച്ചവരുടെ പേരുവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.






Be the first to comment