ആലുവ: എറണാകുളം ആലുവ തായ്ക്കാട്ടുകരയിൽ നിന്ന് കാണാതായ ആറു വയസുകാരിയെ സുഹൃത്തിന്റെ സഹായത്തോടെ പണം വാങ്ങി കൈമാറിയെന്ന് പൊലീസ് കസ്റ്റഡിയിലുള്ള ബിഹാർ സ്വദേശി അഷ്ഫാഖ് ആലത്തിന്റെ മൊഴി.
സുഹൃത്താണ് കുട്ടിയെ കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നും പ്രതി മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അഷ്ഫാഖിന്റെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലുവയിലെ പാലത്തിനിടയിൽവെച്ചാണ് കുട്ടിയെ കൈമാറിയെന്നും പ്രതിയുടെ സുഹൃത്ത് സമ്മതിച്ചിട്ടുണ്ട്. കൈമാറിയെന്ന് പറയുന്ന സ്ഥലത്ത് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
സക്കീർ ഹുസൈൻ ആരാണെന്നും ഇയാൾ എവിടേക്കാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. പ്രതി ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു.
Be the first to comment