സ്കിന്‍ ക്യാന്‍സറിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമ്മം. ചര്‍മ്മത്തിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് സ്കിന്‍ ക്യാന്‍സര്‍. സൂര്യൻ്റെ അൾട്രാവയലറ്റ് രശ്മികൾ കോശത്തിൻ്റെ ഡിഎൻഎയെ നശിപ്പിക്കുന്നതും മൂലവും പ്രതിരോധശേഷി ദുര്‍ബലമാകുന്നതു മൂലവും സ്കിന്‍ ക്യാന്‍സര്‍ ഉണ്ടാകാം.

  • ചര്‍മ്മത്തിൽ കാണപ്പെടുന്ന ക്രമരഹിതമായ മറുകുകള്‍ സ്കിന്‍ ക്യാന്‍സറിൻ്റെ ഒരു പ്രധാന ലക്ഷണമാണ്. മറുകിൻ്റെ വലുപ്പത്തിൽ ഉണ്ടാകുന്ന മാറ്റം, ഇതിൽ നിന്ന് രക്തം വരുന്നത്, പെട്ടന്ന് പ്രത്യക്ഷപ്പെട്ട മറുക് , ഇവയിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നത് തുടങ്ങിയവയെല്ലാം സ്കിന്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • ചര്‍മ്മത്തിലെ നിറമാറ്റം, മുറിവുകൾ, ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നിവയെല്ലാം സ്കിന്‍ ക്യാന്‍സറിന്‍റെ സൂചനയാകാം. 
  • നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക,  ഒരിക്കലും ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ എന്തെങ്കിലും കറുത്ത പാടുകള്‍ പ്രത്യക്ഷപെടുക, തൊലിപ്പുറത്ത് പുകച്ചില്‍, രക്തം പൊടിയല്‍ എന്നിവയൊക്കെ സ്കിന്‍ ക്യാന്‍സറിൻ്റെ ലക്ഷണങ്ങളാണ്. 

Be the first to comment

Leave a Reply

Your email address will not be published.


*