നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. മതിയായ ഉറക്കം ലഭിച്ചാലെ നമ്മുടെ മെറ്റബോളിസം ശരിയായി പ്രവര്‍ത്തിക്കുകയുളളൂ, ഇതിനായി ഓരോ വ്യക്തിയും രാത്രിയില്‍ കുറഞ്ഞത് 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പോലും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇന്ന് പലരും രാത്രിയില്‍ ഉറക്കം വരാതെ ബുദ്ധിമുട്ടാറുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ നല്ല ഉറക്കം ലഭിക്കാന്‍ പിന്തുടരേണ്ട ചില ദിനചര്യകളെക്കുറിച്ചും ഒഴിവാക്കേണ്ട ചില ശീലങ്ങളെക്കുറിച്ചും അറിയാം.
- അത്താഴത്തിനും ഉറക്കത്തിനും ഇടയിലുള്ള സമയ കുറവ്
രാത്രിയാകും വരെ കാത്തിരിക്കാതെ നേരത്തെ തന്നെ അത്താഴം കഴിക്കണമെന്നാണ് പറയുന്നത്. രാത്രി വൈകി അത്താഴം കഴിക്കുന്നത് നെഞ്ചെരിച്ചിലിന് കാരണമായേക്കാം. ഇത് ഉറങ്ങാനും ബുദ്ധിമുട്ടുണ്ടാക്കും. അതിനാല്‍ ഉറങ്ങുന്നതിന് 2 മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കേണ്ടത് അനിവാര്യമാണ്.
- ലഘു അത്താഴം കഴിക്കുക
രാത്രിയില്‍ എപ്പോഴും മിതമായി ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. കനത്ത അത്താഴം കഴിക്കുന്നത് ഭക്ഷണം ദഹിപ്പിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും വയറുവേദന ഉള്‍പ്പെടെ ഉണ്ടാക്കുകയും ചെയ്യാം. ദഹനക്കേട്, മലബന്ധം, തുടങ്ങിയ പ്രശ്നങ്ങളും നേരിടേണ്ടിവന്നേക്കാം.
- പോഷകങ്ങള്‍ ലഭിക്കുന്നില്ല
രാത്രിയില്‍ ലഘുവായ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. എന്നാല്‍ ഭക്ഷണത്തില്‍ ആവശ്യത്തിന് പോഷകങ്ങള്‍ ഉള്‍പ്പെടുത്തണം. നാരുകള്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. ഇങ്ങനെ നല്ല പോഷകാഹാരങ്ങള്‍ കഴിക്കുന്നത് നിങ്ങള്‍ക്ക് സുഖ നിദ്ര പ്രധാനം ചെയ്യും.
- കഫീന്‍ ഉപഭോഗം കുറയ്ക്കാം
ചായയും കാപ്പിയും കൂടാതെ, ശരീരത്തിലെ കഫീന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് മറ്റ് പലതും കാരണമാകാം. പലപ്പോഴും അത്താഴത്തിന് ശേഷം ചോക്ലേറ്റ് കഴിക്കുന്ന ശീലം ആളുകള്‍ക്കുണ്ട്. എന്നാല്‍ ഇത് ഉറക്കത്തെ ബാധിക്കാം. കഫീന്‍ നിങ്ങളുടെ ഞരമ്പുകളെ ഉത്തേജിപ്പിക്കുകയും ഉറക്കത്തെ നേരിട്ട് ബാധിക്കുകയും ചെയ്യാം.
- മദ്യപാനം
നല്ല ഉറക്കത്തിന് മദ്യം ഒഴിവാക്കേണ്ടത് അനിവാര്യമാണ്. മദ്യപിച്ച് കിടന്നാല്‍ പലപ്പോഴും നല്ല ഉറക്കം ലഭിക്കണമെന്നില്ല. രാത്രിമുഴുവന്‍ ഉറങ്ങാതെ കിടന്നാല്‍ അതു നിങ്ങളുടെ അടുത്ത ദിവസത്തെ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടെ ദോഷമായി ബാധിക്കും.
* നല്ല ഉറക്കത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം-
- പുസ്തകം വായിക്കുക -വായന നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകം വായിക്കാം.
- ഉറങ്ങുന്നതിനുമുമ്പ് കുളിക്കുക – ഉറങ്ങുന്നതിനുമുമ്പ് കുളിക്കാന്‍ വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ഇത് ആളുകളെ വേഗത്തില്‍ ഉറങ്ങാന്‍ സഹായിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
- ചൂടുള്ള എന്തെങ്കിലും കുടിക്കുക- കിടക്കുന്നതിന് മുന്‍പ് പാല്‍ കുടിക്കുന്നത് തലച്ചോറിനും കുടലിനും ഗുണം ചെയ്യും.
- ശ്വസനത്തില്‍ ശ്രദ്ധിക്കുക -വിദഗ്ധരും യോഗ വിദഗ്ധരും ആത്മീയ ഗുരുക്കളും ഉറങ്ങുന്നതിനുമുമ്പ് ശ്വസന വ്യായാമങ്ങളുടെ പ്രാധാന്യത്തെപ്പറ്റി പറയുന്നു. ഉറങ്ങുന്നതിനുമുമ്പ് നാഡി സോധന്‍ പോലെയുള്ള പ്രാണായാമം ചെയ്യുന്നത് മനസ്സിന് ആശ്വാസം പകരുന്നതോടൊപ്പം നല്ല ഉറക്കത്തിനും സഹായിക്കും.
Be the first to comment