കോഴിക്കോട് സ്ലീപ്പർ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം, 18 പേർക്ക് പരുക്ക്

കോഴിക്കോട്: തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് മറിഞ്ഞ് ഒരാൾ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. കൊല്ലം കൊട്ടുക്കൽ ആലംകോട് മനു ഭവനിൽ അമൽ (28) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. ബസിൽ 27 യാത്രക്കാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഡിവൈഡറിൽ കയറിയ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

പോലീസും അഗ്നിരക്ഷ‍ാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ ഒരാളുടെ പരുക്ക് മാത്രമാണ് സാരമായിട്ടുള്ളത്. ബാക്കിയുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*