സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന് 200 രൂപയും, ഗ്രാമിന് 25 രൂപയുമാണ് വില കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 54,600 രൂപയും, ഗ്രാമിന് 6,825 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 55,040 രൂപയിൽ നിന്നും 440 രൂപ മാത്രമാണ് മൂന്ന് ദിവസം കൊണ്ട് പവന് കുറഞ്ഞത്.

സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 95.90 രൂപയാണ് വില. 8 ഗ്രാമിന് 767.20 രൂപ,10 ഗ്രാമിന് 959 രൂപ,100 ഗ്രാമിന് 9,590 രൂപ, ഒരു കിലോഗ്രാമിന് 95,900 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില താഴ്ന്നിരിക്കുന്നത്.

രാജ്യാന്തര വിപണിയിലെ വില വർധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി പറയുന്നത്. അമേരിക്കയില്‍ പലിശ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഡോളറില്‍ സമ്മര്‍ദ്ദമുണ്ടാക്കിയതാണ് ഇപ്പോഴത്തെ മുന്നേറ്റത്തിന് കാരണം.

Be the first to comment

Leave a Reply

Your email address will not be published.


*