
താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് ഗായിക കൽപന രാഘവേന്ദർ. ബോധം തിരിച്ച് കിട്ടിയതോടെ പൊലീസ് മൊഴി രേഖപ്പെടുത്തി. ഉറങ്ങാൻ കഴിയാത്തത് കൊണ്ട് ഉറക്ക ഗുളിക അധികം കഴിച്ചു.8 ഗുളികകൾ കഴിച്ചിട്ടും ഉറങ്ങാനായില്ല, ഇതോടെ 10 ഗുളികകൾ കഴിക്കുകയായിരുന്നു എന്നാണ് ഗായിക പൊലീസിന് മൊഴി നൽകിയത്. മകളുമായി തിങ്കളാഴ്ച ചില കാര്യങ്ങളിൽ തർക്കിച്ചിരുന്നു.ചൊവ്വാഴ്ച്ചയാണ് എറണാകുളത്ത് നിന്ന് എത്തിയത്. സംഭവത്തിൽ ആരെയും കുറ്റപ്പെടുത്തരുതെന്നും കൽപന പറഞ്ഞു.
അതേസമയം അമ്മയുടേത് ആത്മഹത്യ ശ്രമം അല്ലെന്ന് മകൾ ദയ നേരത്തെ പറഞ്ഞിരുന്നു. തന്റെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും മരുന്നുകഴിച്ചത് കൂടിപ്പോയതാണെന്നുമാണ് പ്രതികരണം. ഗായിക ആത്മഹത്യക്ക് ശ്രമിച്ചെന്നതരത്തിൽ വാർത്തകൾ പ്രചരിച്ചതിനെത്തുടർന്നാണ് മകൾ വിഷയത്തിൽ വ്യക്തതവരുത്തിയത്.
രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് സുരക്ഷാ ജീവനക്കാരന്റെയും അയൽക്കാരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് കൽപന അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ നിസാംപേട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Be the first to comment