അതിരമ്പുഴയിൽ സ്മാർട്ട് അംഗൻവാടി കെട്ടിട സമുച്ചയം പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് 12ാം വാർഡ് 66ാം നമ്പർ സ്മാർട്ട് അംഗൻവാടി കെട്ടിട സമുച്ചയം ഉദ്ഘാടനം അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ആലീസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആൻസ് വർഗ്ഗീസ്, അന്നമ്മ മാണി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫസീന സുധീർ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരി പ്രകാശ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് തോമസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ജോസ് അമ്പലക്കുളം, അമുത റോയി, ബേബിനാസ് അജാസ്, ഐ. സി. ഡി.എസ് സൂപ്പർവൈസർ അഞ്ജു പി. നായർ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ അംഗൻവാടി കെട്ടിടം നിർമ്മിക്കുന്നതിനായി 3 സെന്റ് സ്ഥലം സൗജന്യമായി നൽകിയ സെബാസ്റ്റ്യൻ തറപ്പേലിനെ യോഗം ആദരിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*