തിരുവനന്തപുരം: പുകവലി നല്ല ശീലമല്ലെന്നും എക്‌സൈസ് വകുപ്പ് അത് പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി എം ബി രാജേഷ്. പുകവലി, മദ്യപാനം എന്നിവയൊക്കെ ദുശീലങ്ങളാണ്. കുട്ടികളെ അതിൽ നിന്ന് മോചിപ്പിക്കാനാണ് എക്സൈസ് വകുപ്പ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സജി ചെറിയാന്‍ എന്ത് പറഞ്ഞെന്ന് തനിക്ക് അറിയില്ലെന്നും താൻ അതിന്റെ മറുപടിയായിട്ടല്ല ഇത് പറയുന്നതെന്നും എംബി രാജേഷ് വ്യക്തമാക്കി.
പുകവലി അഭിലഷണീയമായ കാര്യമാണോയെന്ന് എന്നോട് ചോദിച്ചാൽ അല്ല എന്നേ ഞാൻ പറയൂ. അത് നമ്മൾ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളായാല്‍ കമ്പനിയടിക്കുകയും പുകവലിക്കുകയും ചെയ്യുമെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. യു പ്രതിഭ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെട്ട ലഹരിക്കേസിലായിരുന്നു സജി ചെറിയാന്റെ ഈ പ്രതികരണം.
Be the first to comment