
മലയാളി പ്രേക്ഷകര്‍ക്കു തന്റെ തിരക്കഥകളിലൂടെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച എസ് എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘സീക്രട്ട്’ നാളെ തിയേറ്ററുകളിലേക്ക്. ധ്യാന്‍ ശ്രീനിവാസന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം സമ്മാനിക്കുന്ന ചിത്രമാണിതെന്നാണ് കരുതുന്നത്.
‘മോട്ടിവേഷണല്‍ ഡ്രാമ’ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എസ് എന്‍ സ്വാമിയാണ് നിര്‍വഹിച്ചിരിക്കുന്നത്. കേരളത്തിലും ചെന്നൈയിലും നടത്തിയ പ്രിവ്യൂ ഷോകളില്‍ ചിത്രം മികച്ച അഭിപ്രായം നേടിയതായാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
ലക്ഷ്മി പാര്‍വതി വിഷന്റെ ബാനറില്‍ രാജേന്ദ്ര പ്രസാദ് നിര്‍മിച്ച ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അപര്‍ണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്ര മോഹന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ജയകൃഷ്ണന്‍, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്‍, മണിക്കുട്ടന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംഗീത സംവിധാനം ജേക്‌സ് ബിജോ. ഡി ഒ പി: ജാക്‌സണ്‍ ജോണ്‍സണ്‍, എഡിറ്റിങ്: ബസോദ് ടി ബാബുരാജ്, ആര്‍ട്ട് ഡയറക്ടര്‍: സിറില്‍ കുരുവിള.
Be the first to comment