പാമ്പിൻ വിഷം; മയക്കുമരുന്നിന്റെ ലഹരിയെക്കാൾ വീര്യം: ആറു ദിവസം വരെ നീണ്ടുനിൽക്കും

പുതിയകാലത്ത് മയക്കുമരുന്നിന്റെ ലഹരിയെക്കാൾ ലഹരി ഉപയോക്താക്കൾക്ക് തൃപ്തി നൽകുന്നതു മറ്റൊരു വസ്തുവാണ് പാമ്പിൻ വിഷം. തികച്ചും ചിലവേറിയ ഈ വസ്തു ലഹരി ഉപയോഗങ്ങൾക്ക് പ്രിയങ്കരമായി മാറിക്കഴിഞ്ഞിരിക്കുന്നു. മയക്കുമരുന്ന് ഉപയോഗിക്കാത്തവർ പോലും ലഹരിക്കായി പാമ്പിൻ വിഷം ആസ്വദിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മനുഷ്യന്റെ മരണത്തിനുപോലും കാരണമാകുന്ന പാമ്പിൻ വിഷം എങ്ങനെയാണ് ലഹരിയായി ഉപയോഗിക്കുന്നതെന്ന സംശയം പലർക്കുമുണ്ടാകും. ആദ്യം വിഷപ്പാമ്പുകൾക്ക് ഒരു കുത്തിവെപ്പ് നൽകും. വിഷം കുത്തിവച്ച് വിഷത്തിന്റെ വീര്യം കുറച്ച ശേഷം മനുഷ്യരിൽ പ്രയോഗിക്കുക എന്ന രീതിയാണ് ഇവിടെ നടപ്പിലാക്കുന്നത്. ലഹരിക്കായി പാമ്പിനെക്കൊണ്ട് കടപ്പിക്കുന്നതിനു മുൻപ് കുത്തിവെപ്പ് എടുത്താൽ ഉഗ്ര പാമ്പിൻ വിഷം പോലും വീര്യം കുറഞ്ഞ് മനുഷ്യർക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലേക്ക് മാറുമെന്ന് സാരം. 

കുത്തിവെപ്പിന് തുടർന്ന് പാമ്പുകളുടെ വിഷം വീര്യം കുറഞ്ഞ അവസ്ഥയിലാകുമ്പോൾ ഈ പാമ്പുകളെ ഉപയോഗിച്ച് മനുഷ്യരെ കടിപ്പിക്കുകയാണ് ചെയ്യുന്നത്. പാമ്പിന്റെ കടിമൂലമുള്ള വിഷം എന്ന ലഹരി അഞ്ചുമുതൽ ആറു ദിവസം വരെ മനുഷ്യശരീരത്തിൽ നിലനിൽക്കുമെന്നാണ് പറയപ്പെടുന്നത്. ഒരു മില്ലി മൂർഖൻ വിഷത്തിന് വിപണിയിൽ 10,000 മുതൽ 25,000 രൂപ വരെയാണ് വില എന്നുള്ളത് കൂടി ഓർക്കുക. ഡൽഹിയിലും മുംബൈയിലും നടക്കുന്ന മിക്ക നൈറ്റ് പാർട്ടികളിലും പാമ്പിൻ വിഷ ലഹരി വ്യാപിച്ചു കഴിഞ്ഞു. പാമ്പിൻവിഷം കച്ചവടം നടത്തി പണം ഉണ്ടാക്കുന്നവർ ഇന്ന് ഏറെയാണ്. വിഷപ്പാമ്പിന്റെ തൊണ്ടയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന വിഷത്തിന് കോടികളാണ് വില. 

നോയിഡയിൽ നടന്ന റേവ് പാർട്ടിയിൽ പാമ്പിൻ വിഷം ലഹരി മരുന്നായി ഉപയോഗിച്ചുവെന്ന് കാട്ടി ബിഗ് ബോസ് വിജയിയും യൂട്യൂബറുമായ എൽവിഷ് യാദവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എല്‍വിഷ് ഉൾപ്പെടെ ആറു പേർക്കെതിരെയാണ് അന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡ്രഗ്സ് ഡിപ്പാർട്ട്മെൻ്റിനു പുറമേ വനംവകുപ്പും നോയിഡ പൊലീസും ചേർന്ന് നടത്തിയ റെയ്ഡിലാണ് രാഹുൽ, ടിറ്റുനാഥ്, ജയകരൻ, നാരായൺ, രവിനാഥ് എന്നിവരെ അറസ്റ്റ് ചെയ്തത്. വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് അറസ്റ്റ് നടന്നത്. 

അന്ന് പിടികൂടിയ അഞ്ചു പ്രതികളിൽ നിന്ന് പൊലീസ് പാമ്പുകളെ കണ്ടെടുത്തിരുന്നു. പാമ്പുകളെ വാങ്ങുന്നതും വിൽക്കുന്നതും ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ല വകുപ്പുകളാണ്. പിടികൂടിയ പ്രതികളിൽ രാഹുൽ ഒരു പാമ്പു വളർത്തുന്ന ആളാണെന്നാണ് വിവരം. ഇയാളുടെ പക്കൽ നിന്നും 20 മില്ലി പാമ്പിൻ വിഷവും കണ്ടെടുത്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*