ന്യൂഡൽഹി: മൊബൈൽ ഫോണിലും അതിന്‍റെ ടെക്‌നോളജിയിലും പുതിയ മാറ്റങ്ങളുമായി എത്തുന്നതിൽ മുൻനിരയിലുള്ള ബ്രാൻഡാണ് മോട്ടോറോള. ഇപ്പോള്‍ ഇന്ത്യൻ വിപണിയില്‍ തങ്ങളുടെ ഏറ്റവും പുതിയ സ്‌മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ് അവര്‍. എഡ്‌ജ് സീരീസിലെ മോട്ടോറോള എഡ്‌ജ് 50 അൾട്രയാണ് കമ്പനി ഇന്ത്യൻ വിപണിയിലിറക്കിയിരിക്കുന്നത്.
എഐ ജനറേറ്റീവ് തീമിങും ഇമേജ് ജനറേഷന് ടെക്‌സ്റ്റ് സംവിധാനമുള്ള മാജിക് ക്യാൻവാസും അടക്കമുള്ള മോട്ടോ എഐ ഫീച്ചറുകളും മറ്റ് നിരവധി ഫീച്ചറുകളും അടങ്ങുന്നതാണ് ഈ സ്‌മാർട്ഫോൺ. ഫ്ലിപ്‌കാർട്ടിലും, മോട്ടോറോളയുടെ വെബ്‌സൈറ്റിലും 49,999 രൂപ ഡിസ്‌കൗണ്ട് വിലയിലായിരിക്കും മോട്ടോറോള എഡ്‌ജ് 50 അൾട്ര ലഭ്യമാവുക.
- 12 GB RAM, 512GB ROM
- 144 Hz POLED സ്‌ക്രീൻ, 6.7 ഇഞ്ച് കർവ് ഡിസ്‌പ്ലേ
- എഐ പവേർഡ് പാന്‍റോൺ ക്യാമറ, രണ്ട് 50 MPയുടെയും 64 MPയുടെയും ട്രിപ്പിൾ റിയർ ക്യാമറ, 3x ഒപ്‌റ്റിക്കൽ സൂമോടു കൂടിയ 50MP ഫ്രൻഡ് ക്യാമറ
- 5,000mAh ബാറ്ററി, 125 W വയർഡ് ചാർജിങ്, 50 W വയർലെസ് ചാർജിങ്, 40 മണിക്കൂർ ബാറ്ററി ലൈഫ്
- ഒക്‌റ്റ കോർ സ്‌നാപ്ട്രാഗൺ 8s തേർഡ് ജനറേഷൻ ചിപ്‌സെറ്റിന്‍റെ പ്രോസസർ
- ഡുവൽ നാനോ സിം
- 2500 nits ബ്രൈറ്റ്‌നെസ്
- ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രൊട്ടക്‌ഷൻ.
Be the first to comment