പിന്നാക്കക്കാർ അകന്നത് ഇടതുപക്ഷത്തിന് തിരിച്ചടിയായി; ഈഴവർക്ക് നീതിയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കൊച്ചി: പിന്നാക്ക ദളിത് വിഭാഗങ്ങൾ ഇടതുപക്ഷത്തിൽ നിന്നും അകന്നതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പരമ്പരാഗത വോട്ടുകൾ ഇത്തവണ ഇടതുപക്ഷത്തിന് ലഭിച്ചില്ല. കൊല്ലം, ആറ്റിങ്ങൽ, കോട്ടയം, തൃശൂർ എന്നിവിടങ്ങളിൽ ഈഴവ സമുദായമടക്കം മാറ്റി ചിന്തിച്ചുവെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേര്‍ത്തു. എറണാകുളം കുന്നത്തുനാട് എസ്എൻഡിപി ശാഖാ ഭാരവാഹികളുടെ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലീങ്ങൾക്ക് ചോദിക്കുന്നതെല്ലാം നൽകി. ഈഴവർക്ക് ചോദിക്കുന്നത് ഒന്നും തരുന്നില്ല. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നവർ വൈകുന്നേരം ആവുമ്പോഴേക്കും കാര്യം സാധിച്ച് മടങ്ങുകയാണ്. ഈഴവർക്ക് നീതി കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർ വന്നാൽ അവർക്ക് സർക്കാരിലും പാർട്ടിയിലും ഡബിൾ പ്രമോഷനാണ്. ഈഴവർക്ക് അധികാരത്തിലും പാർട്ടിയിലും പരിഗണനയില്ലാത്ത സ്ഥിതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*