
ഖത്തർ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഒക്ടോബർ മുതൽ ഡിസംബർ വരെ നടത്തുന്ന ‘സേവനം അതിജീവനം പ്രവാസം’ എന്ന ശീർഷകത്തിൽ നടത്തുന്ന സ്നേഹ സുരക്ഷാ പദ്ധതി ത്രൈമാസ ക്യാമ്പയിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
ഖത്തർ കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഖത്തർ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ലുക്മാൻ തളങ്കര, സംസ്ഥാന ഉപദേശക സമിതി വൈസ് ചെയർമാൻ എസ് എ എം ബഷീർ, സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര, ജില്ലാ ഭാരവാഹികളായ സമീർ, സിദ്ദിഖ് മണിയമ്പാറ, നസിർ കൈതാക്കാട്, ഷാനിഫ് പൈക, കെ ബി മുഹമ്മദ്, സകീർ ഏരിയ, സാദിക്ക് കെ സി, എം ട്ടി പി മുഹമ്മദ്, ആബിദ് ഉദിനൂർ, അബ്ദുൽരഹിമൻ എരിയൽ, തുടങ്ങിയവർ സംബന്ധിച്ചു.
Be the first to comment