സാമൂഹിക പ്രവര്‍ത്തക മേരി റോയ് അന്തരിച്ചു

കോട്ടയം: വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയുമായ മേരി റോയ് (86) അന്തരിച്ചു. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയായ മേരി റോയിയാണ് ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമ പ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രിംകോടതി വിധിക്ക് വഴിയൊരുക്കിയത്. 1986-ലാണ് സുപ്രീം കോടതി ചരിത്രപരമായ വിധി പ്രസ്താവിച്ചത്.

വിദ്യാഭ്യാസത്തിൽ പൊതു സമീപനവുമായി കോട്ടയത്ത് പള്ളിക്കൂടം സ്‌കൂൾ സ്ഥാപിച്ചു. സാമ്പ്രാദായിക മാതൃകകളെ പിന്തുടരാത്ത സ്‌കൂള്‍ അന്തരീക്ഷവും പഠനസമ്പ്രദായവുമാണ് പള്ളിക്കൂടത്തിലൂടെ മേരി റോയ് നടപ്പാക്കിയത്.

പരേതനായ രാജീബ് റോയിയാണ് മേരിയുടെ ഭര്‍ത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്.

സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11ന് കളത്തിപ്പടിയിലെ പള്ളിക്കൂടം സ്കൂളിനോട് ചേർന്ന വസതിയിൽ നടക്കും. ഇന്ന് വൈകിട്ട് 3 മണി മുതൽ നാളെ രാവിലെ 10 വരെ വീട്ടിൽ പൊതുദർശനം. മേരി റോയിയുടെ ആഗ്രഹങ്ങൾ മാനിച്ച് അന്തിമ സംസ്കാര ചടങ്ങുകൾ സ്വകാര്യമായിരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*