ഒ ഐ ഒ പി മൂവ്‌മെന്റ്റ് സംസ്‌ഥാന കമ്മിറ്റിയുടെ നേത്യത്വത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ പൗരൻ്റെ അവകാശമല്ലെന്ന സർക്കാർ നിലപാടിനെതിരെ കേരളമൊട്ടാകെ നടത്തിവരുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി കോട്ടയത്ത് ഗാന്ധി സ്ക്വയറിൽ ചൊവ്വാഴ്ച്ച നിരാഹാര സത്യാഗ്രഹം നടത്തി.
ഫൗണ്ടർ മെമ്പർ ബിജു എം ജോസഫ്, സംസ്‌ഥാന വർക്കിങ് പ്രസിഡൻ്റ് എൻ. രാധാകൃഷ്‌ണൻ എന്നിവർ നിരാഹാരം അനുഷ്ടിച്ചു. സംസ്‌ഥാന സെക്രട്ടറി ബീനാ സാബു, കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റ് ജോണി തോമസ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജോർജ് മാത്യു, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് സുലൈമാൻ കുന്നത്ത്, ആലപ്പുഴ ജില്ലാ സെക്രട്ടറി ആചാര്യ ടി. വി. രാജേന്ദ്രൻ, പത്തനംതിട്ട ജില്ലാ സെക്രട്ടറി സജി സാമുവൽ, ട്രഷറർ കെ. വി. ഷാജി, റാന്നി മണ്‌ഡലം പ്രസിഡന്റ് ശശീന്ദ്രകുമാർ, ചാണ്ടി വർഗീസ്, കോഴിക്കോട് ജില്ലയിലെ കുന്നമംഗലം മണ്ഡലം പ്രസിഡൻ്റ് ഷംസുദീൻ കെ.സി, സിബി വാച്ചാപ്പറമ്പിൽ, തങ്കച്ചൻ പൊൻകുന്നം, ക്ലീറ്റസ് ഇടുക്കി എന്നിവർ സംസാരിച്ചു.
Be the first to comment