സോജൻ ജോസഫിന്റെ വിജയം അഭിമാനനേട്ടം; ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്

അതിരമ്പുഴ: ബ്രിട്ടൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ കോട്ടയം കൈപ്പുഴ സ്വദേശി സോജൻ ജോസഫിനെ കൈപ്പുഴ സ്വദേശി കൂടിയായ ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. മാന്നാനം കെ ഇ കോളേജ് പൂർവ വിദ്യാർത്ഥികൾ കൂടിയാണ് ഇരുവരും.

ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എംപി എന്ന ചരിത്രനേട്ടത്തിനുടമയായ സോജൻ ജോസഫ് പതിറ്റാണ്ടുകൾ നീണ്ട ജനസേവനത്തിലൂടെ ആർജിച്ച ഈ സ്ഥാനലബ്ധിയിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് അനുമോദനസന്ദേശത്തിൽ ആനന്ദബോസ് പറഞ്ഞു. കൂടുതൽ ഉന്നതങ്ങളിലെത്താൻ അദ്ദേഹത്തിന് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*