സോജൻ സെബാസ്റ്റ്യൻ കോട്ടയം ഡപ്യൂട്ടി എക്സൈസ് കമ്മീഷണറായി നിയമിതനായി

ഏറ്റുമാനൂർ: കോട്ടയം ഡപ്യൂട്ടി എക്സൈസ് കമ്മീഷണറായി സോജൻ സെബാസ്റ്റ്യൻ നിയമിതനായി. കോട്ടയത്ത് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറായി പ്രവർത്തിച്ചു വരികയായിരുന്നു.

വിമുക്തിമിഷൻ ജില്ലാ മാനേജർ കൂടിയായ സോജന് ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച വിമുക്തി മിഷൻ ജില്ലാ മാനേജർക്കുള്ള പുരസ്കാരം കഴിഞ്ഞ ജനുവരിയിൽ ലഭിച്ചിരുന്നു. സംസ്ഥാന സർക്കാരും എക്സൈസ് വകുപ്പും നടത്തിയ വിവിധ ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾക്കുപുറമേ കോട്ടയം ജില്ലാ വിമുക്തിമിഷൻ ആവിഷ്ക്കരിച്ച ലഹരിയില്ലാ തെരുവ് എന്ന ബോധവത്കരണ പരിപാടി സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു

അതിരമ്പുഴ വട്ടമല കുടുംബാംഗമാണ്. ഭാര്യ ശ്രീജ സോജൻ. മക്കൾ: ഹൃദ്യ സോജൻ, ഹാൻസ് ടോം സോജൻ.

Be the first to comment

Leave a Reply

Your email address will not be published.


*