അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇനി നട്സുകള്‍ കഴിക്കാം

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള സ്‌നാക്സ് ആണ് നട്സ്. വയറു കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്ന ചില നട്സുകൾ ഏതൊക്കെയാണെന്ന് നോക്കാം.

  • അണ്ടിപ്പരിപ്പ്: ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍‌ തുടങ്ങിയവ അടങ്ങിയ അണ്ടിപ്പരിപ്പ് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 
  • വാള്‍നട്സ്: ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും അടങ്ങിയ വാൾനട്സ് കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 
  • ബദാം: ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍‌ തുടങ്ങിയവ അടങ്ങിയ ബദാം കഴിക്കുന്നതും വയറില്‍ അടിഞ്ഞുകൂടിയ കൊഴിപ്പിനെ കത്തിച്ചു കളയാനും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 
  • ബ്രസീല്‍ നട്സ്: പ്രോട്ടീനും ഫൈബറും അടങ്ങിയ ബ്രസീല്‍ നട്സ് കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
  • നിലക്കടല: പ്രോട്ടീന്‍ ധാരാളം അടങ്ങിയ നിലക്കടല കഴിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. 
  • പിസ്ത: ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള പിസ്തയും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. പ്രോട്ടീന്‍ അടങ്ങിയ ഇവയുടെ കലോറിയും കുറവാണ്. 

Be the first to comment

Leave a Reply

Your email address will not be published.


*