തൈരിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില പച്ചക്കറികള്‍

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് തൈര്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ തൈര് ഒരു മികച്ച പ്രോബയോട്ടിക് ഭക്ഷണം ആണ്. തൈര് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും. അതേസമയം, തൈരിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ തൈരിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില പച്ചക്കറികളെ പരിചയപ്പെടാം. 

  • തൈരിനൊപ്പം ചീര കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. 
  • വെള്ളരിക്കയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളം ധാരാളം അടങ്ങിയ ഇവയും 
    തൈരിനൊപ്പം കഴിക്കുന്നത് ചിലരില്‍ ദഹനക്കേടിന് കാരണമാകും. 
  • തക്കാളി അസിഡിക് ആണ്. തൈരില്‍ ലാക്ടിക് ആസിഡും അടങ്ങിയിട്ടുണ്ട്. അതിനാല്‍ തൈരിനൊപ്പം തക്കാളി കഴിക്കുന്നത് ചിലരുടെ വയറില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാനും അസിഡിറ്റി ഉണ്ടാകാനും ദഹനക്കേടിനും കാരണമാകും. അത്തരക്കാര്‍ തൈരിനൊപ്പം തക്കാളി കഴിക്കരുത്. 
  • തൈര് തണുപ്പാണ്. എന്നാല്‍ ഉള്ളി ശരീരത്തെ ചൂടാക്കും. ചൂടും തണുപ്പും കൂടി ചേരുമ്പോള്‍ ഇത് ചിലരുടെ ചര്‍മ്മത്തില്‍ അലര്‍ജി ഉണ്ടാക്കാം. ദഹനക്കേടിനും കാരണമാകും. അതിനാല്‍ തൈരിനൊപ്പം ഉള്ളി ചേര്‍ക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. 
  • തൈരിനൊപ്പം പാവയ്ക്ക കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. 

Be the first to comment

Leave a Reply

Your email address will not be published.


*