
സെഞ്ച്വറിയൻ: ട്വന്റി 20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. എയ്ഡൻ മാക്രം നയിക്കുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് താരങ്ങൾ റിസർവ് നിരയിലുമുണ്ട്. ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കൻ നായകനായിരുന്ന തെംബ ബാവുമ ട്വന്റി 20 ലോകകപ്പിൽ കളിക്കില്ല. ജൂൺ മൂന്നിന് ശ്രീലങ്കയ്ക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം. ബംഗ്ലാദേശ്, നേപ്പാൾ, നെതർലാൻഡ്സ് എന്നീ ടീമുകളും ദക്ഷിണാഫ്രിക്കയ്ക്കൊപ്പം ആദ്യ ഘട്ടത്തിൽ മത്സരിക്കും.
ദക്ഷിണാഫ്രിക്കൻ ടീം: എയ്ഡാൻ മാക്രം (ക്യാപ്റ്റൻ), ഒട്ടിനെൽ ബാർട്മാൻ, ജെറാൾഡ് കോട്സി, ക്വിന്റൺ ഡി കോക്ക്, ബിജോൺ ഫോർട്ടുൻ, റീസ ഹെൻഡ്രിക്സ്, ഹെൻറിച്ച് ക്ലാസൻ, മാക്രോ ജാൻസൻ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ആന്റിച്ച് നോര്‍ജ്യെ, കഗീസോ റബാഡ, റയാൻ റിക്ലത്തോൺ, തബരീസ് ഷംസി, ട്രിസ്റ്റൺ സ്റ്റബ്സ്. (നന്ദ്ര ബർഗർ, ലുഗി എൻഗിഡി എന്നിവർ റിസവർ നിരയിലുമുണ്ട്).
Be the first to comment