ഹൈദരാബാദ്: എക്‌സ്‌പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകളിലെ ജനറൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചതായി സൗത്ത് സെൻട്രൽ റെയിൽവേ (എസ്‌സിആർ) അറിയിച്ചു. ഘട്ടം ഘട്ടമായാണ് കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്.
നിലവിൽ രണ്ട് ജനറൽ കോച്ചുകൾ മാത്രമുള്ള ട്രെയിനുകൾക്ക് ഇനി നാലെണ്ണം ഉണ്ടാകും. കൂടാതെ, ആധുനിക Linke Hofmann Busch (എല്‍എച്ച്ബി) കോച്ചുകളും റെയില്‍വേ സ്ഥാപിക്കുന്നുണ്ട്. ജനറല്‍ ക്ലാസുകളില്‍ 80 പുതിയ എല്‍എച്ച്ബി കോച്ചുകൾ അനുവദിക്കുമെന്നാണ് എസ്‌സിആർ റെയില്‍വേ അറിയിച്ചത്.
ഡിസൈൻ ഫീച്ചറുകള്‍ക്ക് പുറമേ അധിക സീറ്റുകളും പുതിയ എൽഎച്ച്ബി ജനറൽ കോച്ചുകളില്‍ ഉണ്ടാകും. അപകടസമയത്ത് ഉണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കുന്ന രീതിയിലാണ് കോച്ചുകള്‍ രൂപകൽപ്പന ചെയ്‌തിട്ടുള്ളത് എന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. മുമ്പ് എസി, സ്ലീപ്പർ ക്ലാസുകൾക്ക് മാത്രമായിരുന്ന എൽഎച്ച്ബി കോച്ചുകൾ ഉണ്ടായിരുന്നത്.
ദക്ഷിണ്‍, ഗൗതമി, നാരായണാദ്രി എക്‌സ്‌പ്രസ് തുടങ്ങി 19 എക്‌സ്‌പ്രസ് ട്രെയിനുകളിൽ 66 എൽഎച്ച്ബി കോച്ചുകൾ നിലവിൽ സ്ഥാപിച്ചിട്ടുണ്ട്. പുതിയ വിപുലീകരണം പ്രതിദിനം 70,000 അധിക യാത്രക്കാർക്ക് സൗകര്യമൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്താണ് സൗത്ത് സെൻട്രൽ റെയിൽവേ?
ഇന്ത്യൻ റെയിൽവേയുടെ 19 സോണുകളിൽ ഒന്നാണ് സൗത്ത് സെൻട്രൽ റെയിൽവേ. ആന്ധ്രപ്രദേശ് , തെലങ്കാന , മഹാരാഷ്ട്ര , കർണാടക എന്നീ സംസ്ഥാനങ്ങളിലായി സൗത്ത് സെൻട്രൽ റെയിൽവേ വ്യാപിച്ചുകിടക്കുന്നു. ഇതിന് കീഴിൽ സെക്കന്തരാബാദ് , ഹൈദരാബാദ് , വിജയവാഡ , ഗുണ്ടൂർ , ഗുണ്ടക്കൽ , നന്ദേഡ് എന്നിവ ഉൾപ്പെടെ മൂന്ന് ഡിവിഷനുകളുണ്ട്. സെക്കന്തരാബാദ് ആണ് സോണൽ ആസ്ഥാനം.
ബുക്ക് ചെയ്‌ത ടിക്കറ്റില്‍ യാത്രാ തീയതിയും, പേരും മാറ്റാം; പുതിയ സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വേ
യാത്രക്കാര്‍ക്ക് ട്രെയിന്‍ ടിക്കറ്റില്‍ യാത്രാ തീയതിയില്‍ മാറ്റം വരുത്താനും റെയില്‍വേ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓഫ്‌ലൈന്‍ ടിക്കറ്റുകള്‍ക്കാണ് ഈ സൗകര്യവും ലഭിക്കുക. ഇതിനായി, ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പെങ്കിലും അടുത്തുള്ള റെയില്‍വേ റിസര്‍വേഷന്‍ ഓഫിസില്‍ ഒറിജിനല്‍ ടിക്കറ്റ് വിവരങ്ങള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. ആദ്യം നല്‍കിയ യാത്രാ തീയതിക്ക് മുമ്പോ അതിന് ശേഷമോ ഉള്ള തീയതികളിലേക്ക് യാത്ര മാറ്റാനുള്ള അപേക്ഷ നല്‍കാം.
ബുക്കിങ് കണ്‍ഫോം ആയ ടിക്കറ്റിനും RAC ടിക്കറ്റുകള്‍ക്കും മാത്രമേ തീയതി മാറ്റാന്‍ കഴിയൂ. തത്കാല്‍, വെയിറ്റിങ് ലിസ്റ്റ് നിലയിലുള്ള ടിക്കറ്റുകളില്‍ തീയതി മാറ്റാനാവില്ല. പുതിയ യാത്രാ തീയതിയിലെ സീറ്റ് ലഭ്യത അനുസരിച്ചായിരിക്കും മാറ്റങ്ങള്‍. ഓരോ ടിക്കറ്റിനും ഒരു തവണ മാത്രമേ തീയതി മാറ്റാനാകൂ.
ബുക്ക് ചെയ്‌ത ടിക്കറ്റില്‍ പേര് മാറ്റാം
ബുക്ക് ചെയ്‌ത ടിക്കറ്റില്‍ പേര് മാറ്റാനുള്ള സൗകര്യവും ഇന്ത്യന്‍ റെയില്‍വേ ഒരുക്കിയിട്ടുണ്ട്. ഓഫ്‌ലൈനായി റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റിലാണ് യാത്രക്കാര്‍ക്ക് മാറ്റം വരുത്താനാവുക.
ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും അടുത്തുള്ള റെയില്‍വേ റിസര്‍വേഷന്‍ ഓഫിസില്‍ പേര് മാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാം. അടുത്ത കുടുംബാംഗങ്ങള്‍ക്ക് മാത്രമേ ടിക്കറ്റ് കൈമാറാന്‍ സാധിക്കൂ. ടിക്കറ്റിന്‍റെ യഥാര്‍ഥ ഉടമയും പുതിയ യാത്രക്കാരനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഐഡി പ്രൂഫുകള്‍ സമര്‍പ്പിക്കണം.
Be the first to comment