
2024-ല സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യ ജീവിതത്തിന്‌റെ ദുര്‍ബലത തുറന്നുകാട്ടുകയും ചെയ്യുന്ന കാവ്യങ്ങളാണ് ഹാന്‍കാങ്ങിനെ പുരസ്കാരത്തിന് അർഹമാക്കിയത്.
ദക്ഷിണ കൊറിയയിലെ ഗ്വാങ്ജു നഗരത്തില്‍ 1970-ലാണ് ഹാന്‍ കാങ് ജനിച്ചത്. ഒന്‍പതാം വയസില്‍ തലസ്ഥാനമായ സിയോളിലേക്ക് മാറി. സാഹിത്യ പശ്ചാത്തലുള്ള കുടുംബമാണ് കാങ്ങിന്‌റേത്യ. അച്ഛന്‍ പ്രശസ്ത നോവലിസ്റ്റായിരുന്നു.
1901 മുതല്‍ ഇതുവരെ 116 സാഹിത്യ നൊബേല്‍ പുരസ്‌കാരങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ഇതില്‍ നാലെണ്ണം ഒന്നിലധികം ജേതാക്കള്‍ പങ്കിട്ടു. ഇതുവരെ 17 സ്ത്രീകള്‍ക്കാണ് സാഹിത്യ നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.
നോർവീജിയൻ എഴുത്തുകാരൻ യോൻ ഫൊസ്സെയ്ക്കായിരുന്നു സാഹിത്യത്തിനുള്ള 2023ലെ നൊബേല്‍ പുരസ്‌കാരം. ശബ്ദമില്ലാത്തവർക്ക് ശബ്ദം നൽകാൻ തന്റെ നാടകത്തിലൂടെയും ഗദ്യത്തിലൂടെയും അദ്ദേഹത്തിന് കഴിഞ്ഞതായി പുരസ്കാരനിർണയ സമിതി വിലയിരുത്തി.
Be the first to comment