
തിരുവനന്തപുരം: വിഷുവും വേനൽ അവധിയും കണക്കിലെടുത്ത് സ്പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ . കൊച്ചുവേളി- എസ്എംവിടി ബംഗളൂരു സ്പെഷ്യൽ സര്‍വീസുകള്‍ ചൊവ്വാഴ്ച ആരംഭിക്കും. ഈ മാസം 16, 23, 30, മേയ് 7, 14, 21, 28 തീയതികള്‍ എട്ട് സര്‍വീസുകളായാണ് സജ്ജീകരിച്ചിരിക്കുന്നത്. ബംഗളൂരുവിൽ നിന്ന് തിരിച്ച് 10, 17, 24, മേയ് 8, 15, 22, 29 തീയതികളില്‍ കൊച്ചുവേളിയിലേക്കും സ്പെഷ്യല്‍ സര്‍വീസ് നടത്തും.
ലോകമാന്യ തിലക് ടെർമിനസ് മുംബൈ – കൊച്ചുവേളി പ്രതിവാര സ്പെഷ്യൽ ഈ മാസം 11, 18, 25, മേയ് 2, 9, 16, 23, 30, ജൂണ്‍ 6 തീയതികളിൽ ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് പുറപ്പെടും. അടുത്ത ദിവസം കൊച്ചുവേളിയിലെത്തും. കൊച്ചുവേളിയിൽ നിന്ന് 13, 20, 27 തീയതികളിലും മേയ് 4, 11, 18, 25, ജൂണ്‍ 1, 8 തീയതികളില്‍ തിരിച്ചും സര്‍വീസ് നടത്തും.
Be the first to comment