ട്രെയിനുകളുടെ സമയ ക്രമത്തില്‍ ജൂലൈ മുതല്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ

filed pic

തിരുവനന്തപുരം: ജൂലൈ 15 മുതല്‍ ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിൻ്റെയും 12623 ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മെയിലിൻ്റെയും സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

ജൂലൈ 15 മുതല്‍ 12625 കേരള എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് 12.15ന് പുറപ്പെടും (നിലവില്‍ 12.30). തൃശൂര്‍ വരെ ഇതനുസരിച്ചു സമയത്തില്‍ മാറ്റമുണ്ടാകും. 12623 ചെന്നൈ മെയില്‍ ചെന്നൈയില്‍നിന്ന് 19.30-ന് പുറപ്പെടും (നിലവില്‍ 19.45).

Be the first to comment

Leave a Reply

Your email address will not be published.


*