ഓട്ടോറിക്ഷ തൊഴിലാളികൾക്കായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി സഹകരണ ബാങ്കുകളിലൂടെ പ്രത്യേക വായ്പാ പദ്ധതിക്ക് തുടക്കമായി.
പ്രാഥമിക സഹകരണ സംഘങ്ങൾ മുഖേന ഓട്ടോറിക്ഷ മെയിന്റനൻസിനും പുതിയ ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള പ്രാരംഭ ആവശ്യങ്ങൾക്കുമായാണ് വായ്പ അനുവദിക്കുക. സ്വന്തം ജാമ്യത്തിലാണ് പണം നൽകുക. 10 ശതമാനമാണ് പലിശ തിരിച്ചടവ് ആഴ്ച്ചതവണ വ്യവസ്ഥയിലാണ് രണ്ട് വർഷം കൊണ്ട് തുക തിരിച്ചടച്ചാൽ മതിയാകും.
Be the first to comment