ഇനി കോട്ടയം വഴിയുള്ള ട്രെയ്നുകളുടെ വേഗം കൂടും; സമയക്രമത്തിലും മാറ്റം

തിരുവന്തപുരം റെയിൽവേ ഡിവിഷനിൽ ട്രെയ്നുകളുടെ വേഗം കൂടുന്നു. സമയക്രമത്തിലും കാര്യമായ പരിഷ്ക്കാരങ്ങൾ ഉണ്ടായേക്കും. കോട്ടയം വഴിയുള്ള റെയിൽ പാതകളിൽ നാളുകളായി പതയിരട്ടിപ്പിക്കൽ ജോലികൾ നടന്നുവരികയായിരുന്നു. ട്രാക്കുകളുടെ ഇരട്ടിപ്പിക്കൽ പൂർത്തിയായതിനേ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയ്നുകൾക്ക് വേഗം കൂടുന്നതാണ്. സ്റ്റേഷനുകളിൽ സർവ്വീസുകൾ എത്തുന്ന സമയത്തിൽ കാര്യമായ മാറ്റമുണ്ടാകും.

ബെംഗ്ലൂരു-കന്യാകുമാരി ഐലൻസ് എക്സ്പ്രസ് നിലവിലെ സമയത്തിൽ നിന്ന് 55 മിനിറ്റ് നേരത്തെ 3.05 ന് കന്യാകുമാരിയിൽ എത്തും. 30 ന് ബെംഗ്ലൂരുവിൽ നിന്ന് പുറപ്പെടുന്നുന്ന സർവീസ് മുതലാണ് പുതിയ സമയക്രമം പ്രാബല്യത്തിൽ‌ വരുന്നത്. അന്നു മുതൽ കോട്ടയം-കൊല്ലം പാസഞ്ചർ 15 മിനിറ്റ് നേരത്തെ കൊല്ലത്ത് എത്തും. 31 മുതൽ മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്സ് 15 മിനിറ്റ് നേരത്തെ രാവിലെ 5ന് തിരുവനന്തപുരത്ത് എത്തും. ഓഗസ്റ്റ് 1 മുതൽ ഗുരുവായുർ-പുനലുർ എക്സ്പ്രസിന്റെ കൊല്ലത്തും പുനലൂരും എത്തുന്ന സമയത്തിൽ മാറ്റമുണ്ടായിരിക്കും. അതായത് 9:47 പകരം 9:40ന് കോട്ടയത്തെത്തുകയും 2:35 ന് പുനലൂർ എത്തുകയും ചെയ്യും. നവംബർ 1 ന് പുറപ്പെടുന്ന കൊച്ചുവേളി എക്സ്പ്രസ്സ് 35 മിനിറ്റ് നേരത്തെ 7:10ന് കൊച്ചുവേളിയിൽ എത്തും. കോട്ടയം മുതൽ കൊച്ചുവേളി വരെയുള്ള സ്റ്റേഷനുകളിൽ കൃത്യമായ സമയമാറ്റം ഉണ്ടായിരിക്കും.

ഓഗസ്റ്റ് 4മുതൽ വിശാഖപട്ടണം-കൊല്ലം പ്രതിവാര ട്രെയിൻ 55 മിനിറ്റ് നേരത്തെ ഉച്ചയ്ക്ക് 12:55ന് കൊല്ലത്ത് എത്തും. ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ് രാഥ് 15 മിനിറ്റ് നേരത്തെ രാത്രി 10:45ന് കൊച്ചുവേളിയിലെത്തും. ഓഗസ്റ്റ് 5 മുതൽ പുറപ്പെടുന്ന സർവ്വീസുകളിലാണ് സമയമാറ്റം നിലവിൽ വരുന്നത്. ബൈവീക്കിലി ലോകമാന്യതിലക്-കൊച്ചുവേളി എക്സ്പ്രസ്സും 15 മിനിറ്റ് നേരത്തെ കൊച്ചുവേളിയിൽ എത്തും. ഓഗസ്റ്റ് രണ്ടിന് പുറപ്പെടുന്ന സർവ്വീസ് മുതൽ മാറ്റം നിലവിൽ വരും. ന്യുഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ്സ്, ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസ്, യശ്വന്ത്പുര-കൊച്ചുവേളി എസി വീക്ക് ലി എക്സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ്, മംഗ്ലൂരു തിരുവന്തപുരം എക്സ്പ്രസ് എന്നിവയുടെ യാത്രാസമയത്തിൽ 5 മിന്റ്റ് കുറവു വരും. വ‍ഞ്ചിനാട് എക്സ്പ്രസ് ഓഗസ്റ്റ് 1 മുതൽ രാവിലെ 5:10ന് എറണാകുളത്തു നിന്ന് പുറപ്പെടും. 10.05ന് തിരുവനന്തപുരത്ത് എത്തും. മംഗ്ലൂരു-പരശുറാം എക്സ്പ്രസ്സിന്റെ സമയത്തിൽ ചങ്ങനാശ്ശേരി മുതൽ തിരുവനന്തപുരം വരെയുള്ള സ്റ്റേഷനുകളിൽ ഓഗസ്റ്റ് 1 മുതൽ മാറ്റം ഉണ്ടായിരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*