തൻ്റെ പുതിയ ചിത്രം പ്രഭാസിനൊപ്പം ഒരുക്കുന്ന ‘സ്പിരിറ്റ്’ ; സന്ദീപ് റെഡ്‌ഡി വാങ്ക

തൻ്റെ പുതിയ ചിത്രം പ്രഭാസിനൊപ്പം ഒരുക്കുന്ന സ്പിരിറ്റ് ആണെന്ന് സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്ക.  മറ്റ് ചാനലുകൾ പറയുന്ന പോലെ ഇതൊരു സൂപ്പർനാച്ചുറൽ ചിത്രമല്ലെന്നും ഒരു സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥൻ്റെ കഥയാണെന്നും അദ്ദേഹം പറഞ്ഞു.  ഒരു ബോളിവുഡ് ചിത്രത്തിൻ്റെ ട്രെയ്‌ലർ ലോഞ്ച് പരിപാടിയിലാണ് സന്ദീപ് ഇക്കാര്യം പറഞ്ഞത്.

അനിമലിൻ്റെ ഗംഭീര വിജയത്തിന് ശേഷം അതിൻ്റെ രണ്ടാം ഭാഗം അനിമൽ പാർക്ക് ആയിരിക്കില്ല, ‘സ്പിരിറ്റ്’ എന്ന ചിത്രമായിരിക്കും ഇനി ഒരുക്കുകയെന്നും പരിപാടിയിൽ പറഞ്ഞിരുന്നു.  പ്രഭാസ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ വാർത്ത വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇതാണ് ചർച്ചാവിഷയം.  സ്പിരിറ്റ് എന്ന ചിത്രത്തിൻ്റെ ജോലികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ സന്ദീപ് അനിമൽ ഫ്രാഞ്ചൈസിലേക്ക് കടക്കൂ എന്നും റിപ്പോർട്ട് ഉണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*