കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പിളര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന നേതാവ് ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടേക്കുമെന്നാണ് വിവരം. ബിജെപി പിന്തുണയില്‍ പുതിയ കേരള കോണ്‍ഗ്രസ് വരുമെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ വൈസ് ചെയര്‍മാനാണ് ജോണി നെല്ലൂര്‍.
ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കം നടക്കുന്നത്. വിവിധ ക്രൈസ്തവ സഭകളുടെ പിന്തുണയോടെയാണ് പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാത്തില്‍ നിന്ന് ഒരു വിഭാഗം പുതിയ പാര്‍ട്ടിയിലുണ്ടാകും.
ജോണി നെല്ലൂരിനെ കൂടാതെ മാത്യു സ്റ്റീഫന്‍, ജോര്‍ജ് ജെ മാത്യു തുടങ്ങിയവരും പുതിയ പാര്‍ട്ടി തലപ്പത്തുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. നാഷണലിസ്റ്റ് പ്രോഗസ്സീവ് പാര്‍ട്ടി (എന്‍പിപി) എന്നാകും പുതിയ പാര്‍ട്ടിയുടെ പേര്. കുറച്ചുനാളുകളായി പുതിയ പാര്‍ട്ടി സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് പ്രഖ്യാപിക്കാന്‍ തീരുമാനമായത്.
Be the first to comment