ശബരിമലയില്‍ സ്‌പോട് ബുക്കിങ്‌ തുടര്‍ന്നേക്കും; തീരുമാനം ഇന്നു ചേരുന്ന അവലോകന യോഗത്തിന് ശേഷം

തിരുവനന്തപുരം: ശബരിമലയില്‍ സ്‌പോട് ബുക്കിങ്‌ ഒഴുവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്മാറാന്‍ സാധ്യത. ഇന്നു തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രസിഡന്‍റ് പി എസ് പ്രശാന്തിന്‍റെ നേതൃത്വത്തില്‍ ചേരുന്ന ശബരിമല അവലോകന യോഗത്തിന് ശേഷം അന്തിമ തീരുമാനമറിയാം. 

സ്‌പോട് ബുക്കിങ്ങിനെതിരെ ദേവസ്വം ബോര്‍ഡ് അംഗങ്ങളില്‍ നിന്നുള്ള എതിര്‍പ്പുകളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. ഓണ്‍ലൈന്‍ ബുക്കിങ്‌ സംവിധാനത്തെ കുറിച്ച് അറിയാതെ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ദര്‍ശനത്തിനെത്തുന്നവര്‍ക്കും നിലയ്ക്കലിലും പമ്പയിലും സ്‌പോട്ട് ബുക്കിങ്‌ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.

സ്‌പോട് ബുക്കിങ്‌ പൂര്‍ണമായി ഒഴുവാക്കിയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. അടുത്ത മാസം 17 നാണ് ശബരിമല തീര്‍ത്ഥാടനം തുടങ്ങുക. ദേവസ്വം ബോര്‍ഡിന്‍റെ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തിലും വിഷയം ചര്‍ച്ചയാകും. സംഭവത്തില്‍ ശബരിമല കര്‍മ്മസമിതി യോഗം ഉള്‍പ്പെടെയുള്ള സംഘടനകള്‍ പരസ്യപ്രതിഷേധം വ്യക്തമാക്കിയിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*