എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യനിര്‍ണയം ഏപ്രില്‍ 3 മുതല്‍

എസ്എസ്എല്‍സി പരീക്ഷ ഇന്ന് പൂര്‍ത്തിയാകും. ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രില്‍ 3 മുതല്‍ 26 വരെ നടക്കും. പതിനെട്ടായിരത്തോളം അധ്യാപകര്‍ പങ്കെടുക്കും. മൂല്യനിര്‍ണയ ക്യാംപുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ ജോലികള്‍ ഏപ്രില്‍ 5 ന് പരീക്ഷാഭവനില്‍ ആരംഭിക്കും. മേയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കുന്ന തരത്തിലാണ് മൂല്യനിര്‍ണ്ണ നടപടികള്‍ ക്രമീകരിച്ചിരിക്കുന്നത്. 4,19,362 പേരാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണ്.

അതേസമയം ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ വ്യാഴാഴ്ചയും പൂര്‍ത്തിയാകും. ഏപ്രില്‍ 3 ന് തന്നെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മൂല്യനിര്‍ണയവും ആരംഭിക്കും.

80 ക്യാമ്പുകളില്‍ നടക്കുന്ന മൂല്യനിര്‍ണയത്തില്‍ 25,000 അധ്യാപകര്‍ പങ്കെടുക്കും. ഏപ്രില്‍ മൂന്നിന് തന്നെ വിഎച്ച്എസ്ഇ മൂല്യനിര്‍ണയം ആരംഭിക്കും. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷയും വ്യാഴാഴ്ച പൂര്‍ത്തിയാകും. 4,25,361 വിദ്യാര്‍ഥികള്‍ ഒന്നും 4,42,067 പേര്‍ രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ പൂര്‍ത്തിയാവുന്നതോടെ മാര്‍ച്ച് 31ന് സ്‌കൂളുകള്‍ മധ്യവേനലവധിക്കായി അടക്കും.

Be the first to comment

Leave a Reply

Your email address will not be published.


*