സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി മോഡല്‍ പരീക്ഷാതീയതിയില്‍ മാറ്റം. ഈ മാസം 28ന് നടത്താനിരുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി മോഡല്‍ പരീക്ഷകളാണ് മാറ്റിയിരിക്കുന്നത്. മാര്‍ച്ച് നാലിലേക്കാണ് പരീക്ഷകള്‍ മാറ്റിയത്. 28ന് പല സ്ഥലങ്ങളിലും തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടര്‍ന്നാണ് നടപടി. അതേസമയം മറ്റു ദിവസങ്ങളിലെ മോഡല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല.
ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെയാണ് എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്ക് മോഡല്‍പരീക്ഷ നടത്തുന്നത്. 28ന് രാവിലെ ഇംഗ്‌ളീഷ്, ഉച്ചയ്ക്ക് ഹിന്ദി എന്നിങ്ങനെയായിരുന്നു പരീക്ഷ തീരുമാനിച്ചിരുന്നത്. ഇതാണ് മാര്‍ച്ച് നാലിലേക്ക് മാറ്റിയിയിരിക്കുന്നത്. എസ്എസ്എല്‍സി പൊതു പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെയാണ് നടത്തുക.
Be the first to comment