എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 19 ന് തുടങ്ങും

തിരുവനന്തപുരം: എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 19 ന് തുടങ്ങി 27 ന് അവസാനിക്കും. രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 3.45 വരെയുമാണ് പരീക്ഷാ സമയം.

എസ്എസ്എൽസിയുടെ പൊതുപരീക്ഷ മാർച്ച് 4 ന് ആരംഭിച്ച് 25 ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ മോഡൽ പരീക്ഷകൾ ഫെബ്രുവരി 15 ന് ആരംഭിച്ചു. ഈ പരീക്ഷകൾ ഫെബ്രുവരി 21 ന് അവസാനിക്കും. ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 26 ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് ഹയർ സെക്കൻഡറി പരീക്ഷകൾ ആരംഭിക്കുക.

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*